JHL

JHL

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15,16 തിയ്യതികളിൽ


 മതഭൗതിക സമന്വയ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് ബഹുമുഖ പദ്ധതികളോടെ സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാതങ്ങളുടെ നേതൃത്വത്തിൽ ബന്തിയോടിനടുത്ത് മുട്ടത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഖ്ദൂമിയ്യ എജുക്കേഷൻ സെന്റർ പത്തു വർഷം പിന്നിടുകയാണ്. 

  പത്തു വർഷത്തിനകം 10  വിദ്യാഭ്യാസ സംരംഭങ്ങൾ

കോളേജ് ഓഫ് ശരീഅ കോളേജ് ഓഫ് ദഅവ തഹ്ഫീളുൽ ഖുർആൻ ഖുർആൻ റിസർച്ച് സെന്റർ സെക്കണ്ടറി മദ്റസ ഹയർ സെക്കണ്ടറി സ്കൂൾ കോളേജ് ഓഫ് അഫ്ളലുൽ ഉലമ പി.എസ്.സി കോച്ചിംഗ് ഹബ്ബ് കംബ്യൂട്ടർ ട്രൈനിംഗ് പ്രോഗ്രാം അഹ്ലുസ്സുന്ന ഐഡിയൽ ക്ലാസ് തുടങ്ങിയവ വിജയകരമായി നടന്നു വരുന്നു. 


സ്ഥാപനം  സേവനവഴിയിൽ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

ഇതേവരുന്ന ഫെബ്രുവരി 15,16 തിയ്യതികളിൽ  ദശവാർഷിക സമ്മേളനം വിപുലമായി ആഘോഷിക്കുകയാണ്. 


2 ദിവസങ്ങളിലായി നടക്കുന്ന ദശവാർഷിക സമ്മേളനത്തിൽ 

ആത്മീയ സമ്മേളനം | മുതഅല്ലിം സമ്മിറ്റ് അലുംനി മീറ്റ് സ്ഥാനവസ്ത്ര വിതരണം മദനീയം മജ് ലിസ്, റിസർച്ച് സെന്റർ ഉദ്ഘാടനം സാംസ്കാരിക സമ്മേളനം ഹിഫ്ളുൽ ഖുർആൻ സനദ്ദാനം | പൊതു സമ്മേളനം

തുടങ്ങീ 8 സെഷനുകൾ നടക്കുന്നു. 

No comments