JHL

JHL

മംഗളൂരു നേത്രാവതി പാലത്തിൽ നിറുത്തിയ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


 മംഗളൂരു: നേത്രാവതി പാലത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു.ബൈക്ക് യാത്രക്കാരൻ അങ്കാറഗുണ്ടി സ്വദേശി മുഹമ്മദ് നൗഫൽ (26) ആണ് മരിച്ചത്.


മംഗളൂറു പമ്പ് വെൽ ഭാഗത്തു നിന്ന് കല്ലപ്പു ഗ്ലോബൽ മാർക്കറ്റിലേക്ക് വരുകയായിരുന്ന രണ്ട് ബൈക്കുകൾ സെക്കന്റുകളുടെ വ്യത്യാസത്തിൽ പാലത്തിൽ നിറുത്തിയിട്ട മരം കയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു.നൗഫലിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഉമറുൽ ഫാറൂഖിനും രണ്ടാമത്തെ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരുക്കേറ്റു.

No comments