JHL

JHL

ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതിക്കു ദാരുണാന്ത്യം


തലപ്പാടി: ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം. തലപ്പാടി തൂമിനാടിൽ ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി ആണ് തൂമിനാട് ലക്ഷംവീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി.ജയഷീല (24) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.  കർണാടക വിട്‌ലയിലെ മാലിങ്ക - സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വർഷം മുൻപാണു വിവാഹം കഴിഞ്ഞു തൂമിനാടിൽ എത്തിയത്. ഇന്നലെ ജയഷീലയുടെ ജന്മദിനമായിരുന്നു. ഇന്നലെ അവധി പറഞ്ഞിരുന്നെങ്കിലും പിന്നീട് അതൊഴിവാക്കി ജോലിക്ക് എത്തിയതായിരുന്നു ജയഷീല.

No comments