JHL

JHL

പൈവളിഗെ പോസടിഗുമ്പയിൽ നിന്ന് മണ്ണ് കടത്താൻ നീക്കം ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം


 പൈവളിഗെ :ജില്ലയിലെ ടൂറിസം മേഖലയിലെ പ്രധാനപെട്ട കേന്ദ്രങ്ങളിൽപെട്ട ഒന്നാണ് പൈവളിഗെ പഞ്ചായത്ത്‌ പരിധിയിലെ പോസടി ഗുമ്പേ.

നിരവധി ടൂറിസ്റ്റ്കളാണ് കേരളത്തിൽനിന്നും കർണാടകയിൽനിന്നുമായി വന്ന് പോകുന്നത് ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുകുന്നതിന് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും നിലവിൽ ഫണ്ട്‌ നീക്കിവെച്ചിട്ടുള്ളതാണ്. എന്നാൽ കുറച്ച് ദിവസനങ്ങളോളമായി ഈ പോസടി ഗുമ്പേ പ്രദേശത് ചില റിയലിസ്റ്റേറ്റ് മാഫിയസംഘവും, മണ്ണ് കടത്തു മാഫിയകളും ചേർന്ന് ഇവിടെഇണ്ടായിരുന്ന വൻ മരങ്ങൾ വെട്ടി മാറ്റുകയുംചെയ്തിട്ടുണ്ട്. മാത്രമല്ല ഇവിടെനിന്നു തമിഴ് നാട് സ്വദേശികളായ സംഘത്തിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രാദേശിലേക് മണ്ണ് കടത്താനുള്ള നീകമാണ് നടക്കുന്നത്. ടൂറിസം കേന്ദ്രതെ നശിപ്പിപുകന്നതും,വൻ പ്രകൃതി ദുരന്തത്തിന് വഴിഒരുക്കുന്ന ഈ നീക്കത്തിനെതിരെയും, ഈ പ്രദേശത്തെ ഭൂമി കയ്യേറ്റാതെ കുറിച്ച് സമഗ്രമായി അന്വേഷിച്ചു ശക്തമായ നിയമനടപടി സ്വീവീകരിക്കണമെന്നും സിപിഎം കൂടാൽ മെർക്കള ലോക്കൽ കമിറ്റി സെക്രട്ടറി ബഷീർ ബി എ ആവശ്യപെട്ടു.

No comments