മഞ്ചേശ്വരത്ത് സ്‌കൂള്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍ തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സ്‌കൂള്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍ തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം കരോഡ സ്വദേശി ഫവാസ് ആണ് മരിച്ചത്. മഞ്ചേശ്വരത്തെ സ്വകാര്യ സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. 21കാരനായ ഫവാസും, മറ്റൊരാളും സ്‌കൂളിന്റെ മൂന്നാം നിലയിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു. ടാങ്ക് വൃത്തിയാക്കവെ ഫവാസ് കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫവാസിനെ ഉടന്‍ തന്നെ ഓടിക്കൂടിയ അധ്യാപകരും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചിരുന്നു. മഞ്ചേശ്വരം കറോഡ ചൗക്കിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനാണ് മരണപ്പെട്ട ഫവാസ്. ഇതേ സ്‌കൂളിലെ സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ കൂടിയായിരുന്നു. ഫവാസിന്റെ അപകടമരണം സ്‌കൂളിനെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
Post a Comment