JHL

JHL

മംഗൽപാടി പഞ്ചായത്തിലെ ജനവിരുദ്ധ ജനാധിപത്യവിരുദ്ധ അഴിമതി ഭരണത്തിനെതിരെ സമര കാഹളവുമായി എൻ സി പി രംഗത്ത്.


 ഉപ്പള :- മംഗൽപാടി പഞ്ചായത്ത് യു ഡി എഫ് ഭരണത്തിന്റെ രൂക്ഷമായ മാലിന്യ പ്രശ്നത്തിനും കെടു കാര്യസ്ഥതക്കും അഴിമതിക്കും സ്വജ നപക്ഷപാദത്തിനും എതിരെ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകാൻ എൻ സി പി മംഗൽപാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈയിടെ ദിവസങ്ങളോളം നടത്തിയ സത്യാഗ്രഹ സമരത്തിൽ അധികാരികൾ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് എൻസിപി ഇങ്ങനെ ഒരു സമരത്തിന് തയ്യാറാകു ന്നത്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നും  പഞ്ചായത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സുജനപക്ഷപാതവും അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സമരത്തിന്റെ മുദ്രാവാക്യം. ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി രാവിലെ 9.30ന് കൈക്കമ്പയിൽ നിന്ന് ആരംഭിക്കുന്ന ജാഥ എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി എം സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ഉപ്പളയിൽ നടക്കുന്ന സമരകാഹള പൊതു സമ്മേളനം എസ് സി പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്യും. കൂടാതെ എൽ സി പി നേതാക്കളായ സീ ബാലൻ, അഡ്വക്കേറ്റ് സി വി ദാമോദരൻ,രാജു കൊയ്യാൻ, ദേവദാസ്, ബെന്നി നാഗമറ്റം,വസന്തകുമാർ കാട്ടുകുളങ്ങര, ഉദിനൂർ സുകുമാരൻ എന്നിവരും ഇടതുപക്ഷ നേതാക്കളായ കെ ആർ ദയാനന്ദൻ, സാദിക്ക് ചെറുഗോളി, (സി പി എം ), ഹരീഷ് ഷെട്ടി, മുസ്തഫ കടമ്പാർ,(സി പി ഐ ),കെ. എസ് ഫക്രുദീൻ (ഐ എൻ എൽ ),ഹമീദ് കോസ്റ്റ് മോസ് (ജെ ഡി എസ് ), രാഘവ ചേരാൽ ( കേരള കോൺഗ്രസ്. എം ) എന്നിവരും പ്രസംഗിക്കും.

    എൻസിപി മഞ്ചേശ്വരം  ബ്ലോക്ക് പ്രസിഡന്റ് മെഹമ്മൂദ്  കൈക്കമ്പ  നയിക്കുന്ന വാഹന പ്രചരണ ജാഥയിൽ അഷ്റഫ് പച്ചിലമ്പാറ ( വൈസ് ക്യാപ്റ്റൻ ),എൻസിപി ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിക്ക് കൈക്കമ്പ,  ആൽവ്  ഷട്ടി, അബ്ദുൽ റഹ്മാൻ ഹാജി,സുരേന്ദ്രൻ,കെ,മുഹമ്മദ് ആന ബാഗിലു,( ജാഥാ ഡയറക്ടർമാർ ) മറ്റു ജാഥാ അംഗങ്ങളായി  ഉദയരാജ് എസ്,ബദറുദ്ദീൻ, നാസർ ഹിദായത്ത് നഗർ , ഇബ്രാഹിം ഹാജി, ഹരീഷ് കുമാർ, എന്നിവരും നേതൃത്വം നൽകും. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും ജനക്ഷേമത്തിനും വേണ്ടി വോട്ട് വാങ്ങി അധികാരത്തിൽ വന്നവർ ജനദ്രോഹികളും അഴിമതിക്കാരും ധൂർത്തന്മാരുമായി തുടരുന്നത് അനുവദിക്കാൻ കഴിയില്ല. ഭരണത്തിൽ മുസ്ലിംലീഗിന്റെ  മേൽക്കോയ്മയാണ് നടക്കുന്നത്. പ്രധാന രാഷ്ട്രീയ ശക്തിയായ ബിജെപിയും ഇതിന് ഒത്താശ ചെയ്യുകയാണ്. ഭരണം വികസനപരവും അഴിമതി രഹിതവും ജനോപകാ രപ്രദവും സുതാര്യവുമാകുന്നത്വരെ ഇത്തരം പ്രക്ഷോഭ പരിപാടികളുമായി എൻ സി പി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.

No comments