കര്‍ണാടക കടബയില്‍ കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
കടബ: കര്‍ണാടക കടബ താലൂക്കിലെ റെഞ്ഞിലാടി ഗ്രാമത്തില്‍ കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രഞ്ജിത (21), രമേഷ് റായ് നൈല (55) എന്നിവരാണ് മരിച്ചത്.പേരടുക്ക മില്‍ക്ക് സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന രഞ്ജിത പുലര്‍ച്ചെ വീട്ടില്‍ നിന്ന് സൊസൈറ്റിയിലേക്ക് പോകുന്നതിനിടെയാണ് വീടിന് സമീപം വെച്ച് ആനഅക്രമിച്ചത്. യുവതി നിലവിളിച്ചപ്പോള്‍ രമേഷ് റായ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രമേഷിനെയും ആന അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രമേഷ് സംഭവസ്ഥലത്തും രഞ്ജിത ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
Post a Comment