JHL

JHL

കാസര്‍കോട്ടെ കോളേജുകളില്‍ കരിദിനം ആചരിച്ച്‌ എസ്‌ എഫ് ഐ


 കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കോളേജുകളില്‍ എസ് എഫ് ഐ കരിദിനം ആചരിക്കുന്നു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.



എന്‍ രമയുടെ വിദ്യാര്‍ഥി വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കരിദിനം. വിവാദങ്ങള്‍ക്കിടെ കാസര്‍കോട് ഗവ. കോളേജില്‍ ഇന്ന് പി ടി എ യോഗവും ചേരും.


കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി എന്‍ രമ രംഗത്തെത്തിയിരുന്നു. പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്‍്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്ന് രമ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.


കോളേജില്‍ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്

No comments