JHL

JHL

വാഫി വഫിയ്യ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു


 കാസർഗോഡ്: വാഫി വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിന്റെ പ്രാദേശിക കൂട്ടായ്മ സി.ഐ.സി റീജിയണൽ സെന്റർ പാലക്കുന്ന് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. സി ഐ സി സിൻഡിക്കേറ്റംഗം എം എസ് ഖാലിദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് പ്രാർത്ഥന നിർവഹിച്ചു. പി സി സിദ്ദീഖുൽ അക്ബർ വാഫി വിഷയാവതരണം നടത്തി. ഓറിയന്റേഷൻ പ്രോ ഗ്രാമിന്  അഹ്മദ് വാഫി ഫൈസി കക്കാട് നേതൃത്വം നൽകി. സിദ്ദിഖ് നദ്‌വി ചേരൂർ, ചെങ്കള അബ്ദുല്ല ഫൈസി, ഖാലിദ് ഫൈസി, അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ, അബ്ബാസ് ഫൈസി ചേരൂർ, റിയാസ് വാഫി,യാസർ വാഫി, ഷാക്കിർ വാഫി,ഹൈദർ വാഫി സംബന്ധിച്ചു. അമീൻ വാഫി നന്ദി പറഞ്ഞു.

No comments