JHL

JHL

കാസര്‍കോട് ജില്ലാ എസ്.പി വി.വി.മനോജ് ഉൾപ്പെടെ സംസ്ഥാനത്തെ 11 പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി


 തിരുവനന്തപുരം: ഒരു അഡി. എസ്.പിയെയും 10ഡിവൈ.എസ്.പിമാരെയും സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ്. പി.വാഹിദ് -അഡി.എസ്.പി എസ്.എസ്.ബി എറണാകുളം റേഞ്ച്,ഡിവൈ.എസ്.പിമാരായ ടി.ജയകുമാര്‍- ആറ്റിങ്ങല്‍,പി.കെ.സുധാകരന്‍-കാസര്‍കോട്, വി.വി.മനോജ്- ജില്ലാ എസ്.പി കാസര്‍കോട്, പ്രദീപന്‍ കന്നിപ്പൊയില്‍- കണ്‍ട്രോള്‍ റൂം കോഴിക്കോട്, മൂസാ വള്ളിക്കാടന്‍-കൂത്തുപറമ്ബ്, വി.കെ.വിശ്വംഭരന്‍ നായര്‍- സി ബ്രാഞ്ച് കാസര്‍കോട്, സതീഷ് കുമാര്‍- എസ്.എം.എസ് കാസര്‍കോട്, ജി.ബിനു- ഡി.സി.ആര്‍.ബി പത്തനംതിട്ട, എസ്.വിദ്യാധരന്‍- ജില്ലാ എസ്.ബി കൊല്ലം റൂറല്‍, ഷൈനു തോമസ്- വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എന്നിവരെയാണ് മാറ്റിയത്.

No comments