JHL

JHL

ഒരു മാസമായി നടപടികളില്ല:കക്കൂസ് മാലിന്യം അടക്കമുള്ള മലിനജലം കുമ്പള ടൗണിൽ റോഡിലേക്കൊഴുകുന്നു,സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി.


 കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കിടയിൽ ഓവുചാലുകൾ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണിൽ കഴിഞ്ഞ ഒരു മാസത്തോളമായി കക്കൂസ് മാലിന്യം അടക്കമുള്ള മലിനജലം റോഡിലേക്കൊഴുകുന്നു. ഇതുമൂലം ടൗണിൽ നിന്ന് കാൽനടയായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദുർഗന്ധം മൂലം മൂക്കുപൊത്തി പോകേണ്ട അവസ്ഥയിലാണിപ്പോൾ. നടപടി ഇല്ലാത്തതിനാൽ ഇവിടെ ഇപ്പോൾ കൊതുക വളർത്തൽ കേന്ദ്രമായി മാറിയിട്ടുണ്ട്.


 കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോട്ടലുകളിലെയും മറ്റും മലിനജലം ഒഴുകിപ്പോകേണ്ട ഓവുചാൽ സംവിധാനമാണ് ടൗണിൽ ദേശീയപാത നിർമ്മാണ പ്രവർത്തിയുടെ പേരിൽ മണ്ണിട്ട് മൂടിയിരിക്കുന്നത്. കക്കൂസ് മാലിന്യം കൂടി ഒഴുകാൻ തുടങ്ങിയതോടെ ദുർഗന്ധം അസഹീയമായിട്ടുണ്ട്.


 വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും കുമ്പളയിലെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായതായും  ആക്ഷേപം.


 അതിനിടെ ഗൗരവമേ റിയതും, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതുമായ വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, ദേശീയപാത നിർമ്മാണ കമ്പനി അതികൃതരും  ഇടപെടാത്തതും, പരസ്പരം പരിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും  ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


 പുതുതായി നിർമ്മിക്കുന്ന ഓവുചാൽ സംവിധാനം പൂർത്തിയാകാത്തതും പ്രശ്ന പരിഹാരത്തിന് തടസ്സമാവുന്നുണ്ട്. കക്കൂസ് മാലിന്യ മടക്കമുള്ള മലിന ജലം ടൗണിലെ ചില ഹോട്ടലുകൾക്ക് സമീപത്തായി കെട്ടിക്കിടക്കുന്നതും ദുരിതമാവുന്നുണ്ട്. മലി നജലത്തിൽ കൊതുകുകൾ പെരുകുന്നതും രോഗവ്യാപനത്തിന് കാരണമാവുമെന്ന് സമീപത്തെ വ്യാപാരികളും, വഴിയാത്ര ക്കാരും ഭയപ്പെടുന്നു. ആരോഗ്യ വകുപ്പാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ്  ആവശ്യം.


No comments