ഹജ്ജ് അപേക്ഷ 12 വയസിനു മുകളിലുളളവർക്ക് മാത്രം; പ്രായപരിധി നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി
ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ രാജ്യത്തു നിന്ന് ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കുന്നതിന് പോകുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഈ വർഷം ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുകയൊളളു. ഇതിനകം അപേക്ഷിച്ച 12 വയസ്സ് വരെയുള്ളവരുടെ അപേക്ഷ നിരസിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
സൗദി അറേബ്യയുടെ നിർദേശം അനുസരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നടപടി. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് നിർദേശമെന്നും സർക്കുലറിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞതവണ 18നും 65നും ഇടയിലുള്ളവർക്ക് മാത്രമായിരുന്നു അനുമതി.
Post a Comment