സൗജന്യ മെഗാ മൈഗ്രന്റ് മെഡിക്കൽ ക്യാമ്പ് നടത്തി
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നായ്ക്കാപ് ഊരാലുങ്കൽ നാഷണൽ ഹൈവേ 66 പ്രൊജക്ട് സൈറ്റ് ഓഫീസിൽ അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിഥി തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മലേറിയ ഡെങ്കിപ്പനി, ഫൈലേറിയ ചർമ്മരോഗങ്ങൾ പ്രഷർ ഷുഗർ ബോഡി മാസ്സ് ഇൻഡക്സ് എന്നീ പരിശോധനകളും സൗജന്യമായി ആവശ്യമുള്ള മരുന്ന് വിതരണവും നടത്തി.നായ്ക്കാപ് NH 66 പ്രൊജക്ട് സൈറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രൊജക്ട് സൈറ്റ് ലീഡർ ബെഞ്ചമിൻ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ഉത്ഘാടനം നിർവഹിച്ചു ഡോ. ദീപ്തി: സി.എച്ച് സി കുമ്പള മനോജ് കുമാർ മെഡിക്കൽ ഇൻ ചാർജ് യു.എൽ.സി.സി.എസ് നിധിൻ യു.എൽ സി.സി.എസ്, ശരത് എക്കൗണ്ട് ഇൻ ചാർജ് , രജിത് വെൽഫെയർ ഓഫീസർ , യു എൽ സി.സി എസ് , വിവേക് സേഫ്റ്റി ഇൻ ചാർജ് യു.എൽ.സി.സി.എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . മെഡിക്കൽ ക്യാമ്പിന് സ്വാഗതം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ബാലചന്ദ്രൻ സി.സിയും നന്ദി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദർശ് . കെ.കെ.യും പറഞ്ഞു.
Post a Comment