JHL

JHL

മംഗൽപാടിയിൽ പാലിയേറ്റീവ് കുടുംബസംഗമവും ഉപകരണ വിതരണവും നടത്തി


 മംഗൽപാടിയിൽ പാലിയേറ്റീവ് കുടുംബസംഗമവും ഉപകരണ വിതരണവും നടത്തി.



മംഗൽപ്പാടി : മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌, മംഗൽപാടി ഗ്രാമപഞ്ചായത് താലൂക് ആശുപത്രി മംഗൽപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം 'സ്നേഹത്തണൽ ' സംഘടിപ്പിച്ചു.ശ്രീ യോഗനന്ദ സരസ്വതി സ്വാമിജി  ഉത്ഘാടനം ചെയ്തുമഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീന ടീച്ചർ അധ്യക്ഷത  വഹിച്ചു. എ കെ എം അഷറഫ്  എം എൽ ഏ പാവപെട്ട  രോഗികക്ക് ഫൗളേഴ്‌സ്  കോട്ട് , ഗ്ളൂക്കോമീറ്റർ , ബി പി അപ്പറേറ്സ് , കമ്മോട് ചെയർ ബാക്ക് റസ്റ്റ്‌ നേബുലൈസർ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഷാന്റി കെ. കെ,  പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ശ ഷിജി ശേഖർ എന്നിവർ സാന്ത്വന സന്ദേശം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ  ഷംസീന, മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ യൂസഫ് ഹെരൂർ,ആരോഗ്യ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ഇർഫാന ഇക്ബാൽ, പൈവളികെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജയശ്രീ, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സുൽഫിക്കർ അലി കയ്യാർ,ആയുർവേദ മെഡിക്കൽ ഓഫീസർ രശ്മി  ജന പ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ, അംഗൻവാടി ടീച്ചർ മാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ നടന്നു


ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹനീഫ്  പി കെ  സ്വാഗതം പറഞ്ഞു

No comments