JHL

JHL

പെർവാഡിൽ അണ്ടർ പാസേജിനായുള്ള ബഹുജനപ്രക്ഷോഭം ശക്തിപ്പെടുന്നു. പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.




 കുമ്പള. പെർവാഡിൽ അടിപ്പാത വേണമെന്നാ വശ്യപ്പെട്ട് നടന്നുവരുന്ന ബഹുജന പ്രക്ഷോഭം  ശക്തമാകുന്നു. ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന സ്ഥലത്തേക്ക് ഇന്നലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.മാർച്ച് പോലീസ് തടഞ്ഞു.


 കഴിഞ്ഞ നാലുമാസത്തോളമായി അണ്ടർ പാസേജിനായുള്ള സമരത്തിലാണ് നാട്ടുകാർ. ദേശീയപാത പ്രവൃത്തി  പുരോഗമിക്കവേ ഒരുപാട് പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേത്രം, പള്ളി, ഫിഷറീസ് കോളനി എന്നിവിടങ്ങളിലേക്കുള്ള വഴികൾ  അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് നടത്തിയത്. സമരം അക്രമാസക്തമായേക്കു മെന്ന്  കണ്ട് വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.


 ഇനിയും നടപടി സ്വീകരിക്കാത്ത പക്ഷം ദേശീയപാത നിർമ്മാണം തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


 സമരപരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ -യൂസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ പി മുഹമ്മദ് നിസാർ പെർവാട് സ്വാഗതം പറഞ്ഞു.


 കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമ ഖാലിദ്,റിയാസ് മൊഗ്രാൽ, നസീമ പേരാൽ, വിദ്യാപൈ  കുമ്പള, ബി എൻ മുഹമ്മദലി, യൂസഫ് ഉളുവാർ, അനിൽകുമാർ,സുജിത്ത് റൈ, അൻവർ ആരിക്കാടി, സി എം മുഹമ്മദ്,കുസുമം, എ കെ എം ആരിഫ്, ടി എം ശുഹൈബ്, ടി കെ ജാഫർ എ എം എ ഖാദർ, മുനീർ കണ്ടാളം, അഷ്‌റഫ്‌ പെർവാഡ്, ലത്തീഫ് കുമ്പള, സുഭാകര, സക്കീന അക്ബർ, സാഹനാസ് നിസാർസുധാകര കാമത്ത് ,മിശാൽ റഹ്മാൻ, ജലീൽ കെഎസ്ആർടിസി, ഹാരിസ് പി എസ് സി, ഇബ്രാഹിം കെ കെ റോഡ്,മുഹമ്മദ് കുഞ്ഞി കോയിപ്പാടി, ഫിർഷാദ് കോട്ട, ഹനീഫ് കോയിപ്പാടി എന്നിവർ പ്രസംഗിച്ചു.കൃഷ്ണ ഗട്ടി നന്ദി പറഞ്ഞു.

No comments