പാലിയേറ്റീവ് കുടുംബസംഗമവും ഉപകരണ വിതരണവും നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മംഗൽപാടി ഗ്രാമപഞ്ചായത് താലൂക് ആശുപത്രി മംഗൽപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം 'സ്നേഹത്തണൽ ' സംഘടിപ്പിച്ചു.മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി ഷമീന ടീച്ചർ അധ്യക്ഷ സ്ഥാനവും വൈസ് പ്രസിഡന്റ് ശ്രീ ഹനീഫ് സ്വാഗതവും അർപ്പിച്ച പരിപാടി ശ്രീ യോഗനന്ദ സരസ്വതി സ്വാമിജി ഉത്ഘാടനം ചെയ്തു മഞ്ചേശ്വരം എം ൽ എ ശ്രീ എ കെ എം അഷറഫ് പാവപെട്ട രോഗികൾക്കായുള്ള fowlers coat, glucometer, bp apparatus, cammode chair, back rest, nebuliser എന്നീ ഉപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ആശുപത്രി സൂപ്രണ്ട് dr. ഷാന്റി കെ. കെ, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ശ്രീമതി ഷിജി ശേഖർ എന്നിവർ സാന്ത്വന സന്ദേശം നൽകി. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി ഷംസീന, മംഗൽപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ യൂസഫ് ഹെരൂർ,ആരോഗ്യ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ശ്രീമതി ഇർഫാന ഇക്ബാൽ, പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സുൽഫിക്കർ അലി കയ്യാർ, മംഗൽപാടി വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ആയുർവേദ മെഡിക്കൽ ഓഫീസർ ശ്രീമതി രശ്മി,ആശുപത്രി ജീവനക്കാർ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചർ മാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ നടന്നു
Post a Comment