JHL

JHL

ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു


 കൊല്ലം ചടയമംഗലത്ത് കെ.എസ്. ആർ. ടി. സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്.


പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവർട്ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.

No comments