കെഎച്ച് ആർ എ കുമ്പള യൂനിറ്റ് പാലിയേറ്റിവ് രോഗികൾക്ക് പുതപ്പ് നൽകി.
കുമ്പള: കേരളാ ഹോട്ടൽ ആൻ്റ് റസ്റ്റോറൻറ് അസോസിയേഷൻ കുമ്പള യൂനിറ്റ് കിടപ്പിലായ പാലിയേറ്റിവ് രോഗികൾക്ക് പുതപ്പ് നൽകി.
കുമ്പള സി.എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന് കെ എച്ച് ആർ എ ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല താജ്,വൈസ് പ്രസിഡൻറ് മമ്മു മുബാറക്ക് ,കുമ്പള യൂനിറ്റ് സെക്രട്ടറി അബ്ദുൾറഹിമാൻ ഇറ്റാലിയൻ,സവാദ് താജ് എന്നിവർ പുതപ്പുകൾ കൈമാറി.
ഡോ: സുബ്ബഗട്ടി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി,സീനിയർ ക്ലാർക്ക് ഇബ്രാഹിം കോട്ട ,രജീഷ് എന്നിവർ സംബന്ധിച്ചു.
ആരിക്കാടി കെ.പി. റിസോട്ടിൽ വെച്ച് നാളെ (10 -2-2022) നടക്കുന്ന പാലിയേറ്റിവ് കുടുംബ സംഗമത്തിൽ പുതപ്പുകൾ വിതരണം ചെയ്യും.
ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസഫ് അദ്ധ്യക്ഷം വഹിക്കും.
പ്രോട്ടിൻ പൗഡർ,ഭക്ഷ്യകിറ്റ്,ഡയഫർ എന്നിവ നൽകും.
വിവിധ കലാപരിപാടികൾ നടത്തും.
പടം: കെ എച്ച് ആർ എ കുമ്പള യൂനിറ്റ് പാലിയേറ്റീവ് രോഗികൾക്ക് നൽകാനുള്ള പുതപ്പ് ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന് ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല താജിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കൈമാറുന്നു.
Post a Comment