JHL

JHL

എൻഡോ സൾഫാൻ ദുരിത ബാധിതയുടെ മൃതദേഹത്തോട് അനാദരവ്, എയിംസ് ജനകീയ കുട്ടായ്മ പ്രതിക്ഷേധിച്ചു


 കാഞ്ഞങ്ങാട് :

2023 ഫെബ്രുവരി 7 ന് മരണപ്പെട്ട എഡോസൾഫാൻ ദുരിത ബാധിതയായ ഷാസിയ ഉമ്മർ(23)
ന്റെ മൃതദേഹത്തോട് ജില്ലാ ആശുപത്രി ആധികൃതർ കാണിച്ച ക്രൂരതയ്ക്കും അനാഥരവിനെതിരെയും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു.

പോസ്റ്റ്മോർട്ടം ചെയ്യുന്നത് താമസിപ്പിച്ചതും തുടർന്ന്
4 മണി കഴിഞ്ഞു എന്ന ന്യായംപറഞ്ഞ് ഒഴിഞ്ഞതും ആവശ്യമായ ഡോക്യൂമെന്റുകൾ തയ്യാറാക്കാതെ കാസർഗോഡ് താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ചതും കുടുംബത്തോടും സമൂഹത്തോടും ചെയ്തത് ക്രൂരതയാണ്‌. സർക്കാർ വരുത്തി വെച്ച വിനയ്ക്ക് സർക്കാർ തന്നെ പരിഹാരം കാണുന്നതിന് പകരം ഇരകളോട് കൊഞ്ഞനം കാട്ടുന്നത് തുടരുകയും ചെയ്യുമ്പോൾ മൃതദേഹത്തോട് പോലും ആദരവ് കാട്ടാൻ കൂട്ടാക്കാത്തത് അനീതിക്ക് വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ മത്സര ഓട്ടത്തിന്റെ ഒടുവിലത്തെ ഉദാഹരമാണെന്നും ഇത് പൊറുക്കാനാവാത്ത ക്രൂരതയാണെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു.

എയിംസിന് വേണ്ടി മാന്തോപ്പിൽ ഉയർത്തിയ സമര പന്തലിൽ ചേർന്ന പ്രതിക്ഷേധ യോഗത്തിന് കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം നേതൃത്വം നൽകി. ട്രഷറർ സലിം സന്ദേശം ചൗക്കി, മുഹമ്മദ് ഈച്ചിലിങ്കാൽ, ബദറുദീൻ സി.ച്ച്., ഹക്കീം ബേക്കൽ, സിന്ധു കെ., ഗീത ജോണി, സുമിത നീലേശ്വരം, പ്രീതാ നീലേശ്വരം, രവികല നിലേശ്വരം, അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട്, രാമകൃഷ്ണൻ ബേളൂർ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്
തുടങ്ങിയവർ പ്രധിഷേധ യോഗത്തിൽ പങ്കെടുത്തു.

No comments