ചാർജ് കൂട്ടുന്ന തിരക്കിൽ സർക്കാരും വൈദ്യുതി വകുപ്പും: വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ് വ്യാപാരികളും, ഗാർഹിക ഉപഭോക്താക്കളും.
കുമ്പള. സകല മേഖലകളിലും അവഗണന നേരിടുന്ന കാസർഗോഡ് ജില്ലയ്ക്ക് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയും വില്ലനാകുന്നു. മണിക്കൂർ ഇടപെട്ട് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി ഗാർഹിക ഉപഭോക്താക്കളെയും വ്യാപാരികളെയും ഏറെ ദൂരത്തിലാക്കുന്നു.
സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണമെ ന്നാണ് വകുപ്പ് മേധാവികൾ പറയുന്നത്. എന്നാൽ ജില്ലയിൽ അപ്രിഖ്യാപിത വൈദ്യുതി തടസ്സവും നേരിടുന്നതായി ഉപഭോക്താക്കൾ പറയുന്നു. പോരാത്തതിന് ദേശീയപാത വികസനവുമായി ബന്ധപെട്ട് വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന്റ ഭാഗമായുള്ള തടസ്സം വേറെയും. പ്രതിസന്ധി കച്ചവടത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും, ഇരുട്ടത്ത് കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെ ന്നും വ്യാപാരികൾ പറയുന്നു.
അതേസമയം വീട്ടമ്മമാരെയും വൈദ്യുതി നിയന്ത്രണം കുറച്ചൊന്നുമല്ല ദുരിതത്തിലാ ക്കിയിരിക്കുന്നത്. അടുക്കളയിൽ ഒരു ജോലിയും നടക്കുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു. വൈദ്യുതി ബിൽ തരാൻ മാത്രമാണോ കെഎസ്ഇബിയുടെ ജോലിയെന്ന് വീട്ടമ്മമാർ ചോദിക്കുന്നു. അതിനിടെ വൈദ്യുതി തടസ്സം നിർമ്മാണ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഒന്നോ, രണ്ടോ ദിവസങ്ങളിൽ തീർക്കേണ്ട ജോലികൾ പോലും ആഴ്ചകൾ എടുത്തിട്ടും തീരാത്ത അവസ്ഥയാണുള്ളതെന്ന് നിർമ്മാണ തൊഴിലാളികൾ പറയുന്നു.
സ്കൂൾ- കോളേജ് വിദ്യാർത്ഥികളെയും വൈദ്യുതി പ്രതിസന്ധി ദുരിതത്തിലാക്കുന്നുണ്ട്. കുട്ടികൾ വിയർത്തൊലി ച്ചാണ് ക്ലാസിൽ ഇരിക്കുന്നത്, ഒപ്പം ഇരുട്ടും. ചൂടിന്റെ കാഠിന്യം കൂടിയതോടെ ദുരിതം ഇരട്ടിയായി.
വൈദ്യുതി ചാർജ് ഇടയ്ക്കിടെ കൂട്ടുന്ന തിരക്കിലും,കുടിശ്ശിക പിരിക്കുന്ന തിരക്കിലും സർക്കാർ ജനങ്ങളുടെ ദുരിതം കാണാതെ പോവുകയാണെന്ന് വൈദ്യുതി ഉപഭോക്താക്കൾ പറയുന്നു.
Post a Comment