ടൗണിലേക്ക് മലിനജലം ഒഴുക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത്ത്.
കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കിടയിൽ ഓവുചാലുകൾ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണിൽ കഴിഞ്ഞ ഒരു മാസത്തോളമായി മലിനജലം റോഡിലേക്കൊഴുകുന്നത് തടയാൻ കർശന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത്ത്.
കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോട്ടലുകളിലെയും മറ്റും മലിനജലം ടൗണിലേക്ക് ഒ ഴുക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി കഴിഞ്ഞു. മലിനജലം ഒഴുക്കിവിടുന്നത് ആവർത്തിച്ചാൽ തുടർനടപടി എന്ന നിലയിൽ 25,000 രൂപ വരെ പിഴയിടാക്കും.ഹോട്ടൽ ലൈസൻസും റദ്ദാക്കും.
ഗുരുതരമായ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിയെ തുടർന്നാണ് കുമ്പള ഗ്രാമപഞ്ചായത്ത് കർശന നടപടിക്ക് ഒരുങ്ങുന്നത്.
ഇതിനിടെ നിലവിലെ മലിനജലം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ -യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ എന്നിവർ ദേശീയപാത നിർമ്മാണ കമ്പനി ലൈസൻ ഓഫീസർ (ULCC) നിഷാനുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് നിഷാൻ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പുനൽകി.
Post a Comment