JHL

JHL

മൊഗ്രാൽ വലിയ ജുമാമസ്ജിദ്: കെഎം അബ്ദുല്ല കുഞ്ഞി സ്പി ക്ക് പ്രസിഡണ്ട്, അനുമോദനമൊരുക്കി സംഘടനകൾ.


 മൊഗ്രാൽ. 1500 ഓളം മഹല്ല് അംഗങ്ങളുള്ള മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായ പ്രമുഖനും, ദുബായ് -മൊഗ്രാൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റുമായ കെഎം അബ്ദുല്ല കുഞ്ഞി സ്പീക്കിന് അനുമോദ ചടങ്ങുകളൊരുക്കി  നാട്ടിലെ മത -സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ സംഘടനകൾ രംഗത്ത്.


 നാടിന്റെ സർവ്വ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കെ എം അബ്ദുള്ളക്കുഞ്ഞി. ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് കമ്മിറ്റി മജ്ലിസുന്നൂർ ആത്മീയ സദസ്സിൽ വച്ച് അബ്ദുള്ള കുഞ്ഞിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി സ്നേഹോപഹാരം നൽകി അനുമോദിച്ചു.


 ചടങ്ങിൽ ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, പ്രസിഡണ്ട് അബൂബക്കർ ലാൻഡ് മാർക്ക്, സെക്രട്ടറി പി എ ആസിഫ്, ട്രഷറർ സി എച്ച് അബ്ദുൽ ഖാദർ, പി വി ഹമീദ് മൗലവി, മൊയ്തീൻ ബാവ മുസ്ലിയാർ നസീർ അശാ ഫി എന്നിവർ സംബന്ധിച്ചു.


No comments