മുഖ്യമന്ത്രി ഇന്ന് കുമ്പളയിൽ,ജനകീയ പ്രതിരോധയാത്രക്ക് ഇന്ന് തുടക്കമാവും
കാസർകോട് കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ നാലു ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല.
ഇന്നലെ കോഴിക്കോട്ടുണ്ടായ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കാനും സാധ്യതയുണ്ട്. ഇന്നലെ കണ്ണൂർ പിണറായിയിലെ വീട്ടിൽ തങ്ങിയ മുഖ്യമന്ത്രി ഇന്നു റോഡ് മാർഗം കാസർകോട്ടെത്തും. രാവിലെ പത്തിനു ചീമേനിയിലും 11നു പിലിക്കോട്ടും 11.30നു നീലേശ്വരം കോട്ടപ്പുറത്തും വിവിധ ഉദ്ഘാടനച്ചടങ്ങുകളുണ്ട്. 3.30നു കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ കെഎസ്ടിഎ സമാപനസമ്മേളനം, 4.30നു കുമ്പളയിൽ സിപിഎം ജനകീയ പ്രതിരോധ യാത്ര എന്നിവയും ഉദ്ഘാടനം ചെയ്യും.
Post a Comment