നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല
കാസര്‍കോട്: നുള്ളിപ്പാടി റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. 25ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണെന്നും മേസ്ത്രിയാണെന്നും രാജുവാണ് പേരെന്നും വിവരമുണ്ടെങ്കിലും രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇത് തിരിച്ചറിയാന്‍ പ്രയാസമായിരിക്കയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217 നമ്പറില്‍ അറിയക്കണമെന്ന് കാസര്‍കോട് സി.ഐ പറഞ്ഞു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Post a Comment