JHL

JHL

സി ഐ സി ജ. സെക്രട്ടറി ഹകീം ഫൈസി അദൃശേരി സ്ഥാനം രാജിവച്ചു


 മലപ്പുറം : കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) സ്ഥാപകരിൽ പ്രമുഖനും ജനറൽ സെക്രട്ടറിയുമായ ഹകീം ഫൈസി അദൃശേരി സ്ഥാനം രാജിവച്ചു. സഹപ്രവർത്തകരോടൊപ്പം വാർത്ത സമ്മേളനത്തിലാണ് ഫൈസി രാജി വിവരം അറിയിച്ചത്.

         സി.ഐ.സി പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്ക് രാജിക്കുറിപ്പ് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജി സ്വീകരിക്കേണ്ടത് സി ഐ സി ജനറൽ ബോഡിയാണെന്ന് അദ്ദേഹം പറഞ്ഞു. 

       സമസ്ത തങ്ങളെ കേൾക്കാൻ കൂട്ടാക്കിയില്ല എന്നും സമസ്ത മുമ്പോട്ട് വച്ച അര ഡസനോളം നിർദ്ദേശങ്ങളെ നിരുപാധികം അംഗീകരിച്ചിട്ടും തങ്ങൾക്ക് പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

       രാജി വച്ചാലും ഒരുപാട് ആളുകളുടെ ഏറെക്കാലത്തെ പരിശ്രമങ്ങൾ കൊണ്ട് പടുത്തുയർത്തിയ വാഫി, വഫിയ പ്രസ്ഥാനങ്ങളെ കണ്ണി മുറിയാതെ മുമ്പോട്ട് നയിക്കാൻ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

No comments