JHL

JHL

തലപ്പാടി അടക്കം നാല് പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം


 മംഗളൂരു: തലപ്പാടിയില്‍ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ മലയിലും വനമേഖലയിലുമായി വന്‍ തീപിടിത്തം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു.

തലപ്പാടിയില്‍ തീ ആളിപ്പടരുകയും കുറ്റിക്കാടുകളും മുള്ളുകളും ഉള്‍പ്പെടെയുള്ള പുല്ലും കത്തിനശിക്കുകയും ചെയ്തു. മൊടങ്കാപ്പില്‍ കാട്ടുതീയില്‍ കുറ്റിക്കാടുകള്‍ കത്തിനശിച്ചു. സാരപ്പടി കുന്നിന്‍ പ്രദേശത്തും വ്യാപകമായി തീപിടിച്ചു. പുഞ്ചാലക്കാട്ടെ റബ്ബര്‍ എസ്റ്റേറ്റിന് തീപിടിച്ച് നിരവധി മരങ്ങള്‍ കത്തിനശിച്ചു. ബണ്ട്വാളില്‍ ഒരു ഫയര്‍ എഞ്ചിന്‍ മാത്രമുള്ളതിനാല്‍ മംഗളൂരുവില്‍ നിന്ന് കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചാണ് നാലിടത്തും തീയണച്ചത്.

No comments