JHL

JHL

പ്ലാറ്റ്‌ ഫോമിന് മേൽക്കൂര യില്ല, കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത് പോരിവെയിലത്ത്.


 കുമ്പള. കാലങ്ങളായി വികസനത്തിൽ അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ പൊരി വെയിലത്ത് ട്രെയിൻ കാത്ത് നിൽക്കുന്നത് ദുരിതമാകുന്നു.


 മഴക്കാലത്തും ഇതേ അവസ്ഥയാണ് യാത്രക്കാർക്ക്. മഴ നനഞ്ഞാണ് യാത്രക്കാർ ട്രെയിൻ കാത്തു നിൽക്കുന്നതും, കയറുന്നതും. സ്ത്രീകളും, കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കുന്നു. കുമ്പള റെയിൽവേ സ്റ്റേഷൻ വികസന കാര്യത്തിൽ നേരത്തെ പാസഞ്ചേഴ്സ്ñ അസോസിയേഷനും, വ്യാപാരി സംഘടനകളും,

 സന്നദ്ധ സംഘടനകളും  കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, റെയിൽവേ ഡിവിഷണൽ മാനേജർ, ജനപ്രതിനിധികൾ എന്നിവർക്ക് വിഷയത്തിൽ പരാതിയും, നിവേദനങ്ങളും നൽകിയതുമാണ്. എന്നിട്ട് പോലും അവഗണന തുടർക്കഥയാവുകയാണ്.


 മൊഗ്രാൽ ദേശീയവേദി പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പ് രാജിമോഹൻ ഉണ്ണിത്താൻ എംപിക്കും സമർപ്പിച്ചിരുന്നു.


 ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും, 37 ഏക്കറോളം സ്ഥലസൗകര്യം ഉള്ളതുമായ കുമ്പള റെയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷനായോ, സാറ്റലൈറ്റ് സ്റ്റേഷനാക്കി  ഉയർത്തുകയോ ചെയ്യാൻ നടപടി സ്വീകരിക്കുക, മഴക്കാലത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്കോ പുഴയിലേക്കോ ഒഴുക്കി വിടാനുള്ള പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുക, മഴ നനഞ്ഞും,വെയിലേറ്റും യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ ഇരു ഭാഗങ്ങളിലുമായി പ്ലാറ്റ്‌ ഫോമിന് മേൽക്കൂരയും,ഇരിക്കാൻ ഇരിപ്പിട സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കുക,കുമ്പള റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ വർദ്ധനവും,വരുമാന വർദ്ധനവും പരിഗണിച്ച് ഈ ഗ്രേഡിൽ ഉണ്ടായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ ഡിഗ്രേഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പിലാക്കുക, വ്യാപാര ആവശ്യങ്ങൾക്കും, തീർത്ഥാടനത്തിനും, രോഗികളായവരും, വിദ്യാർത്ഥികളും യാത്ര ചെയ്യുന്നവരെറെയുള്ള കുമ്പളയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ സ്റ്റേഷന് മുന്നിലുള്ള കാടുകളും, ദ്രവിച്ചുപഴകിയ കെട്ടിടങ്ങളും പൊളിച്ചുമാറ്റിയും, ശുചീകരിച്ചും പൂന്തോട്ടങ്ങൾ, പാർക്കുകൾ നിർമ്മിച്ച് സ്റ്റേഷന്റെ  സൗന്ദര്യവൽക്കരണത്തിന് പദ്ധതി ആവിഷ്കരിക്കുക, യാത്രക്കാരുടെയും, ടാക്സിക്കാരുടെയും വാഹനങ്ങൾക്ക് വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ സ്റ്റേഷനിൽ വിശാലമായ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും, യാത്രാദുരിതത്തിനും പരിഹാരം കാണാൻ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങലാണ്   ദേശീയവേദി രാജ് മോഹൻ ഉണ്ണിത്താന് സമർപ്പിച്ചത്.

No comments