മൊഗ്രാൽ സ്കൂളിൽ കുട്ടികളുടെ പാർക് ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ പി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വേണ്ടി കാസറഗോഡ് റോട്ടറി ക്ലബ് നിർമിച്ച ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്ക് തുറന്നു കൊടുത്തു. സ്ലൈഡ്, ഊഞ്ഞാലുകൾ, സീസോ മുതലായവ അടങ്ങിയ പാർക്കിന്റെ
ഉദ്ഘാടന ക്ലബ് പ്രസിഡന്റ് മൊഗ്രാൽ അബ്ദുൽ ഹമീദ് നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ അധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഹാദി തങ്ങൾ, കാസറഗോഡ് റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് ശ്രീകേഷ്, റിട്ട ഹെഡ് മാസ്റ്റർ എം മാഹിൻ, റിട്ട പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെറുവാഡ് പി ടി എ വൈസ് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി, എസ് എം സി വൈസ് ചെയർമാൻ ജാഫർ ടി കെ, മുരളീധരൻ കാമത്ത്, ജയപ്രകാശ്, കെ സി സലീം എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വി മോഹനൻ മാസ്റ്റർ സ്വാഗതവും എസ് ആർ ജി കൺവീനവർ ശിഹാബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ജി വി എച് എസ് എസ് മൊഗ്രാലിൽ കാസറഗോഡ് റോട്ടറി ക്ലബ് നിർമിച്ചു നൽകിയ ചിൽഡ്രൻസ് പാർക് ക്ലബ് പ്രസിഡന്റ് മൊഗ്രാൽ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
Post a Comment