JHL

JHL

നാട്ടിലേക്ക് പോകാൻ ഒരുക്കം നടക്കുന്നതിനിടെ കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി


 ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.ദുബൈയിൽ വ്യാപാരിയാണ് ഹാരിസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആഇശ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്‌, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.

No comments