എം എ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി.
അസുഖം മൂലം കഴിഞ്ഞ മൂന്നുമാസത്തോളമായി മദ്രാസിലും,മംഗലാപുരത്തുമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
നേരത്തെ മുംബൈയിൽ ബിസിനസ് നടത്തിയിരുന്ന അബ്ദുൽ ഖാദർ ഹാജി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി സൗദി അറേബ്യയിലായിരുന്നു. നേരത്തെ മൊഗ്രാൽ മഹിയദ്ധീൻ പള്ളി ജുമാമസ്ജിദിൽ കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.ആയിഷയാണ് ഭാര്യ.
മക്കൾ: അബ്ദുല്ലത്തീഫ് (സൗദി) മുഹമ്മദ് അനസ് (ലണ്ടൺ)ആബിദ.
മരുമക്കൾ: ഹാദിയത്തുന്നിസ കീഴുർ, ഷാമിയ ഉപ്പള , ഷഹീർ അലി തെരുവത്ത്.
സഹോദരങ്ങൾ: സുലൈമാൻ, അബ്ദുൽ റഹ്മാൻ, കുഞാമു, ഹംസ അബ്ബാസ്. ഉമ്മാലിമ്മ, ആസ്യമ്മ, ഫാത്തിമ, പരേതരായ മമ്മിഞ്ഞി, അലി.
മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി പള്ളി പരിസരത്ത് കബറടക്കി. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയിരുന്നു.
Post a Comment