തലപ്പാടിയിൽ 16 പെട്ടി മദ്യം പിടികൂടി
കുമ്പള: കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 16 പെട്ടി മദ്യം മഞ്ചേശ്വരം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. തുമിനാട്ടെ രക്ഷിത്താ (30)ണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് മഞ്ചേശ്വരം എസ്.ഐ. അൻസാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. വാഗ്നർ കാറിൽ മദ്യവുമായെത്തിയ പ്രതി പൊലീസ് കൈ കാണിച്ചിട്ടും കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. പിന്തുടർന്ന് ഉപ്പളയിൽ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞാണ് മദ്യം പിടികൂടിയത്. ഏഴു പെട്ടി ബിയറും ഒമ്പതു പെട്ടി കർണാടക നിർമ്മിത മദ്യവുമാണ് കാറിലുണ്ടായിരുന്നത്
Post a Comment