സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ സഞ്ചരിക്കുന്ന അന്ധതാ നിവാരണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പേരാൽ മൈമുൻ നഗർ പള്ളി മദ്രസയിൽ സൗജന്യ കണ്ണ്, ഷുഗർ,പ്രഷർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മൈമുൻ നഗർ പള്ളി സെക്രെട്ടറിയും റഹ്‌മാനിയ ബുക്സ്റ്റാൾ ഉടമയുമായ കാദർ ഹാജി ക്യാമ്പ് ഉത് ഘാടനം ചെയ്തു.
ആസിഫ് ജൗഹറി അധ്യക്ഷം വഹിച്ചപരിപാടിയിൽ അബ്ദുല്ല അമാനി,അബ്ദുല്ല മുസ്ലിയാർ ഉസ്താദ്, ഡോ.അപർണ്ണ എന്നിവർ സംസാരിച്ചു.മൈമുൻ നഗർ സെലക്ടഡ് മൈമുൻ നഗർ ആർട്‌സ് & സ്പോർട്സ് ക്ലബ് ,അൽ.അമീൻ സൂപ്പർ മാർക്കറ്റ്,ആശവർക്കർമാർ, എം.എൽ.എസ് പി മാർ മൊബൈൽ നേത്ര യൂണിറ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ 70 പേർ പങ്കെടുത്തു 6 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയക്ക് റെഫർ ചെയ്‌തു. ക്യാമ്പിന് സ്വാഗതം കുമ്പള സി.എച്. സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി യും നന്ദി നേത്ര ക്യാമ്പ് കോ-ഓർഡിനേറ്റർ റഹീമും പറഞ്ഞു.
Post a Comment