JHL

JHL

 ചെമ്മനാട് പാലത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കാസറഗോഡ് (www.truenewsmalayala.com) : ചെമ്മനാട് ചന്ദ്രഗിരി പാലത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കുട്ടികളടക്കം ഒൻപത് പേർ കാറിൽ ഉണ്ടായിരുന്നു. പാലത്തിന്റെ കൈവരിയിൽ കുടുങ്ങിയ കാറിൽ നിന്ന് ഓടിക്കൂടിയ നാട്ടുകാർ കാറിന്റെ ചില്ല് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. കുമ്പള ദണ്ഡഗോളിയിലെ കുടുംബം സഞ്ചരിച്ച കെ എൽ 14 എൻ 5798 കാർ ആണ് അപകടത്തിൽ പെട്ടത്.

No comments