JHL

JHL

ഇശൽ മഴ നനഞ്ഞ് ശീലുകൾ നെഞ്ചിലേറ്റുപാടി തനിമ കലാസാംസ്കാരിക വേദിയുടെ സദസ്സ് വേറിട്ടതായി.


 പെർവാഡ്. കേരളക്കരയിലെ മാപ്പിളപ്പാട്ട് ശാഖയ്ക്ക് മൊഗ്രാൽ കവികൾ നൽകിയ സംഭാവന എക്കാലവും ഓർമ്മിപ്പിക്കുന്നതാണെന്ന് തനിമ കലാസാംസ്കാരിക വേദി ജില്ലാ പ്രസിഡണ്ട് അബൂതായി അഭിപ്രായപ്പെട്ടു.തനിമ കലാസാംസ്കാരിക വേദി കുമ്പള -മൊഗ്രാൽ ചാപ്റ്ററിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 കവി സാഹുക്കാര്‍ കുഞ്ഞിപ്പക്കി, മകൻ ബാലാ മുബീനു ഫക്കീഹ്, അഹമ്മദ് ഇസ്മായിൽ സാഹിബ്, നടുപ്പിൽ അബ്ദുള്ള, നടുത്തോപ്പിൽ മമ്മുഞ്ഞി മൗലവി, എകെ അബ്ദുൽ ഖാദർ, കവയത്രി നടത്തോ പ്പിൽ കുഞ്ഞായിഷു തുടങ്ങിയവരുടെ കൃതികൾ എന്നും മാപ്പിളപ്പാട്ട് ആസ്വാദക മനസ്സുകളിൽ ജീവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ മൊഗ്രാലിലെ മാപ്പിള കവികൾ തലമുറകൾക്ക് പ്രചോദനം നൽകിയവ രാണെന്നും അബൂതായി അഭിപ്രായപ്പെട്ടു.


പെർവാഡ് ബിഎം കമ്പൗണ്ടിൽ  സംഘടിപ്പിച്ച ചടങ്ങിൽ മാപ്പിള കലാകാരന്മാരുടെ തേനൂറും ഇശൽ വിരുന്ന് എന്നുമോർക്കാനൊരു നവ്യ മധുര സന്ധ്യയായി മാറി.ചടങ്ങിൽ തനിമ കലാസാംസ്കാരിക വേദി കുമ്പള -മൊഗ്രാൽ  ചാപ്റ്റർ പ്രസിഡണ്ട്‌ കെ പി മുഹമ്മദ് സ്മാർട്ട് അധ്യക്ഷത വഹിച്ചു  സെക്രട്ടറി ശിഹാബ് മാഷ് സ്വാഗതം പറഞ്ഞു.കലാകാരന്മാരായ അബു തായി,യുസുഫ് കട്ടത്തടുക്ക, താജുദ്ദീൻ മൊഗ്രാൽ, എഎം അബ്ദുൽഖാദർ,റഹീം തെരുവത്ത്,ഇസ്മായിൽ- മൂസ, ഹസ്സൻ കൊപ്പളം,ശിഹാബ് മാഷ്,മാസ്റ്റർ യാസീൻ ഹസ്സൻ, ബാസിം ഇസ്മായിൽ എന്നിവർ ഗാനം ആലപിച്ചു.

അബ്ദുള്ളകുഞ്ഞി ഖന്നച്ച, ഹമീദ് കാവിൽ,ബി കെ മുഹമ്മദ് കുഞ്ഞി, സൈനുദ്ദീൻ കുഞ്ഞി, മാഹിൻ മാസ്റ്റർ, അബ്ബാസ് പെർവാട്, നിസാർ പെർവാട്,എംഎ അബ്ദുൽറഹ്മാൻ,ലത്തീഫ് കുമ്പള, നിസാർ ബേക്കൽ, ഹുസൈൻ തബ്ഷീർ, മൊയ്‌ദീൻ ടി എച്ച്,,ബിലാൽ കുമ്പള എന്നിവർ സംബന്ധിച്ചു. എംഎ മൂസ നന്ദി പറഞ്ഞു.



No comments