JHL

JHL

ബോവിക്കാനത്ത് വ്യാപാരികൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു


 ബോവിക്കാനം : ബോവിക്കാനം ടൗണിൽ സാമൂഹവിരുദ്ധ ശല്യം തടയുന്നതിനായി വ്യാപാരികൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. മർച്ചന്റ്‌സ് വെൽഫെയർ സൊസൈറ്റിയുടെ നാലാം വാർഷികത്തിന്റെ ഭാഗമായാണ് ബോവിക്കാനം ടൗൺ മുഴുവനായി നിരീക്ഷിക്കാവുന്നവിധം ക്യാമറകൾ സ്ഥാപിച്ചത്.ഒരുലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഇൻസ്പെക്ടർ എ. അനിൽകുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ മഹമൂദ് മുളിയാർ അധ്യക്ഷനായി.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി.പി.എം.എം. അബ്ദുൽ റഹിമാൻ, ഹംസ ചോയിസ്, ഗീരിഷ് സന്ധ്യ, കൃഷ്ണൻ ചേടിക്കാൽ, ആസിഫ് ബദ്രിയ, അമീദ് മേഘ, മുസ്തഫ ബിസ്മില്ല, ഭാസ്കരൻ ചേടിക്കാൽ എന്നിവർ സംസാരിച്ചു.

No comments