JHL

JHL

മൊഗ്രാൽ പുത്തൂരിൽ ഭിന്നശേഷി കലോത്സവം ജനുവരി 26 ന്


 മൊഗ്രാൽ പുത്തൂർ : പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള കലാ സാഹിത്യ മത്സരങ്ങൾ 2023 ജനുവരി 26 ന് നടത്താൻ  പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ  സമീറ ഫൈസലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ കാവ്യ കാര്യങ്ങൾ വിഷദീകരിച്ചു. ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസികോല്ലാസത്തിന് സഹായിക്കുന്നതിനാണ്  പരിപാടി സംഘടിപ്പിക്കുന്നത്.വൈ, പ്രസിഡണ്ട് മുജീബ് കമ്പാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ബി നിസാർ, മെമ്പർ നൗഫൽ പുത്തൂർ,പഞ്ചായത്ത് സെക്രട്ടറി ഷീജ, എസ് എച്ച് ഹമീദ്, മാഹിൻ കുന്നിൽ, ഹനീഫ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022 - 23 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത് . കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയാണ് പരിപാടി.  സംഘടിപ്പിക്കുന്നത് -'26 ന് രാവിലെ പി എച്ച് കോമ്പൗണ്ടിലാണ് പരിപാടി.



No comments