JHL

JHL

നിയുക്തി മിനി തൊഴില്‍മേള ജനുവരി 14ന്


 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍ കാസര്‍കോടും ചേര്‍ന്ന് നടത്തുന്ന നിയുക്തി മിനി തൊഴില്‍ മേള 2023 ജനുവരി 14ന് ശനിയാഴ്ച ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട് നടത്തും. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in  എന്ന വെബ്സൈറ്റില്‍  ജോബ് സീക്കര്‍  ആയി  രജിസ്ട്രേഷന്‍ ചെയ്യണം. ഓണ്‍ലൈന്‍ മുഖേന രജിസ്ട്രേഷന്‍ നടത്തി അഭിമുഖത്തിനായി ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാര്‍ഡുമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാസര്‍കോട് ഫോണ്‍ 04994 255582.

No comments