JHL

JHL

മദ്രസ പൊളിച്ചതറിഞ്ഞില്ല; കർണാടകയിൽ നിന്നുള്ള അയ്യപ്പൻമാർ പെരുവഴിയിലായി


 ബേവിഞ്ച ;കർണാടകയിൽ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പ സ്വാമിമാരാണ് ബേവിഞ്ചയിലെ മദ്രസാ കെട്ടിടം ഹൈവേ വികസനത്തിനുവേണ്ടി പൊളിച്ചതിറിയാതെ വിഷമത്തിലായത്.

വെളുപ്പിന്  നാട്ടിൽ നിന്നും പുറപ്പെട്ടതാണന്നും രാത്രി കള്ളൻമാരെയും അക്രമികളെയും ഭയന്ന് വഴിയിൽ എവിടെയും തങ്ങാറില്ലെന്നും ശബരിമല യാത്രകളിൽ  ഇവിടെ ഉണ്ടായിരുന്ന  മദ്രസാ കെട്ടിടത്തിലായിരുന്നു പതിനെട്ട് വർഷങ്ങളായി ഞങ്ങൾ രാത്രി വിശ്രമിക്കാറുള്ളത് എന്നും ഗുരുസ്വാമികൾ പറഞ്ഞു.പ്രാഥമിക കർമ്മങ്ങൾക്കും , കുളിക്കാനും , വസ്ത്രങ്ങൾ അലക്കാനും , ഭക്ഷണം പാകം ചെയ്യാനും , ഉറങ്ങാനും , പൂജാ കർമ്മങ്ങൾക്കും  വാഹനങ്ങൾ പാർക്ക് ചെയ്യാനുമുളള എല്ലാ സൗകര്യങ്ങളോടുകൂടിയ സുരക്ഷിത കേന്ദ്രമായിരുന്നു ഇതെന്നും സ്വാമികൾ കൂട്ടിച്ചേർത്തു.

ഞങ്ങൾ ഇവിടെയെത്തി മദ്രസ  കാണാതായപ്പോൾ പരിഭ്രാന്തരായെന്നും വഴി തെറ്റിയോ എന്ന് ശങ്കിച്ചുവെന്നും പിന്നീട് പള്ളി കണ്ടപ്പോഴാണ് കെട്ടിടം പൊളിച്ചു മാറ്റിയതായി മനസിലായതെന്നും സ്വാമികൾ പറഞ്ഞു.

ഇവിടെത്തെ നാട്ടുകാർ വളരെ നല്ലവരും സുരക്ഷിതത്വം ഉറപ്പുള്ള നാടാണന്നും സ്വാമികൾ ഓർത്തെടുത്തു.




No comments