JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിൽ ഇരിപ്പിടത്തിനടിയിൽ നിന്ന് കഞ്ചാവ് പിടികൂടി


 കുമ്പള : എക്സൈസ് അധികൃതരും ആർ.പി.എഫും ചേർന്ന്‌ നടത്തിയ പരിശോധനയിൽ കുമ്പള റെയിൽവേ സ്റ്റേഷനിൽനിന്ന് 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിൽനിന്നാണ് ബാഗിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. 




കുമ്പള എക്സൈസ് റേഞ്ച് അധിക ചുമതലയുള്ള ഇൻസ്പെക്ടർ ആർ.റിനോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എം.രാജീവൻ, സിവിൽ എക്സൈസ് ഓഫീസർ കെ.ജിതിൻ, കെ.വി.പ്രജിത്ത്കുമാർ, ഇ.കെ.ബിജോയ്‌, ശ്രീനിവാസൻ പത്തിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



No comments