കുമ്പളയിൽ അധികാരികൾക്ക് അനക്കമില്ല ; തുറന്ന് വെച്ച ഡ്രൈനേജ് സ്ളാബുകൾ ഇനിയും അടച്ചില്ല ; യാത്രക്കാരും വ്യാപാരികളും ഭീതിയിൽ
കുമ്പള : ശുചീകരണത്തിനെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് കുമ്പളയിൽ തുറന്ന് വെച്ചിരിക്കുന്ന ഓവുചാൽ ഇനിയും മൂടിയില്ല. ദുർഗന്ധം വമിക്കുന്ന ഓവുചാലിൽ ഇതിനോടകം തന്നെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് വീണ് പരിക്കേറ്റ് ചികിത്സയിലാണ്. പഞ്ചായത്ത് അധികാരികളോട് പറഞ്ഞപ്പോൾ അത് കരാർ ഏറ്റെടുത്ത KSTP ആണ് ചെയ്യേണ്ടതെന്ന് പറയുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന യുവാവ് കുഴിയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് നടന്നുപോകുന്ന വഴിയിലുടനീളം സ്ളാബുകൾ തുറന്ന നിലയിലാണ്. അധികാരികളുടെ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.
Post a Comment