JHL

JHL

സൂരംബയൽ അംബേദ്‌കർ കോളനിയിൽ കഞ്ചാവ് മാഫിയാ വിളയാട്ടം ; പ്രതികരിച്ചയാളെ തലയിൽ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപിച്ചു; വിജയ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു

കുമ്പള : സൂരംബയൽ അംബേദ്‌കർ കോളനിയിൽ വീണ്ടും കഞ്ചാവ് മാഫിയകളുടെ വിളയാട്ടം. രതീഷ് എന്നയാളെ വിജയ്, സുന്ദരൻ, സുധി, സുനിത എന്നിവർ ചേർന്ന് വടിവാളും ചുറ്റികയും കൊണ്ട് തലക്ക് മാരകമായ മുറിവേല്പിച്ചതായാണ് പരാതി. 

കഴിഞ്ഞ ഡിസംബർ 30 നാണ് സംഭവം. വെട്ടേറ്റ രതീഷിനെ ജനറൽ ആശുപത്രിയിൽ എത്തിൿച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ പരിയാരത്ത് എത്തിക്കുകയായിരുന്നു. 

ഒരു മാസം മുമ്പ് മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിൻെ പേരിൽ ബിനു  എന്നയാളെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു.

No comments