JHL

JHL

ഹമീദ് കൂട്ടായ്മ രൂപീകരണം ശ്ലാഘനീയം; മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്

 


ഉപ്പള(www.truenewsmalayalam.com): ജില്ലയിൽ സാമൂഹ്യ തിന്മകൾക്കെതിരെയും , ഹമീദ് സഹോദരങ്ങളുടെ ക്ഷേമവും മറ്റും ലക്ഷ്യം വച്ച് ഹമീദ് കൂട്ടായ്മ രൂപീകരിച്ചത് ഏറെ ശ്ലാഘനീയമാണെന്ന് മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് പറഞ്ഞു.

ഹമീദ് കൂട്ടായ്മ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ വൈകുന്നേരം കൈക്കമ്പ സാഗർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് ഹമീദ് ഉപ്പള അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി മുഖ്യ രക്ഷാധികാരി സി.എൽ ഹമീദ് മുഖ്യാഥിതിയായി. സംസ്ഥാന 

പ്രസിഡന്റ് ഹമീദ് ചേരങ്കൈ സംഘടനാ വിവരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഹമീദ് കുണിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാഹുൽ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചുള്ളിക്കര, വൈസ് പ്രസിഡന്റ് ഹമീദ് മാന്യ, എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: അബ്ദുൽ ഹമീദ് നീൽ കമൽ ( പ്രസിഡന്റ്), എൻ.പി ഹമീദ് പള്ളി കുഞ്ഞി ഹാജി (ജനറൽ സെക്രട്ടറി), ഹമീദ് കെ.എം മൊഗ്രാൽ (ട്രഷറർ),

പി.എച്ച് അബ്ദുൽ ഹമീദ് മഞ്ചേശ്വരം, ഹമീദ് മീഞ്ച (വൈസ് പ്രസിഡന്റ്), ഹമീദ് കൽപന , ഹമീദ് കോസ്മോസ് , ഹമീദ് മൊഗ്രാൽ (ജോയിൻ സെക്രട്ടറിമാർ )


No comments