JHL

JHL

സമസ്ത നൂറാം വാർഷിക ഐതിഹാസിക സമ്മേളനം*: *പതാക ദിനം ആചരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : ഈ മാസം 28 ന് ബംഗളൂരൂ പാലസ് ഗ്രൗണ്ട് ശംസുൽ ഉലമ നഗറിൽ നടക്കുന്ന സമസ്തയുടെ ഐതിഹാസികമായ നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളന പ്രചരണാർത്ഥം മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി പതാക ദിനം ആചരിച്ചു.

മദ്രസാ പരിസരത്ത് സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു.എം അബ്ദുൽ റഹ്‌മാൻ മൗലവി പതാക ഉയർത്തി. സദർ മുഅല്ലിം അബൂബക്കർ മൗലവി പാത്തൂർ, ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ, സ്ഥലം ഇമാം അബ്ദുൽ ഗഫൂർ മൗലവി, മദ്രസാ കമ്മിറ്റി ഭാരവാഹികളായ ടി.കെ അൻവർ, എം.ജി.എ റഹ്‌മാൻ, യു.എം ഷഹീർ, ഹമീദ് കെ.കെ, യു.എ.ഇ കമ്മിറ്റി പ്രതിനിധി ഹനീഫ് എം.എ, മൊയ്‌നുദ്ദീൻ യു. കെ തുടങ്ങിയവർ സംബന്ധിച്ചു.

No comments