JHL

JHL

മുന്നറിയിപ്പില്ലാതെ ജുമാ മസ്ജിദിലേക്കുള്ള വഴിയടച്ച് റെയിൽവേ; പ്രതിഷേധവുമായി നാട്ടുകാർ

 


മൊഗ്രാൽ(www.truenewsmalayalam.com) : യാതൊരു മുന്നറിയിപ്പുമില്ലാതെ മൊഗ്രാൽ കൊപ്പളം പ്രദേശത്തേക്കും, വലിയ ജുമാ മസ്ജിദിലേക്കുള്ള വഴിയടച്ച് റെയിൽവേ അധികൃതർ. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

 മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ റെയിൽപ്പാലം മുറിച്ചുകടന്നാണ് ജുമാ മസ്ജിദ് റോഡ് വഴി സ്കൂളിലേക്ക് പോകുന്നതും, തിരിച്ച് വരുന്നതും. അതുപോലെ വലിയ ജുമാമസ്ജിദിലേക്ക് പ്രാർത്ഥനയ്ക്കായി എത്തുന്നതും, മരിച്ചവരുടെ മയ്യത്ത് പള്ളി വളപ്പിൽ എത്തിക്കുന്നതും ഇത് വഴിയുള്ള റെയിൽപ്പാളം മുറിച്ചുകടന്നാണ്. വർ ങ്ങളായി ഉപയോഗിക്കുന്ന ഈ വഴിയാണ് ഇപ്പോൾ റെയിൽവേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ അടച്ചിരിക്കുന്നത്. 

ഇത് വിദ്യാർത്ഥികൾക്കും, പള്ളിയിൽ എത്തുന്ന വിശ്വാസികൾക്കും ദുരിതത്തിന് കാരണമായിട്ടുണ്ട്. പ്രശ്നത്തിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments