JHL

JHL

മുള്ളേരിയയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം പതിനെട്ടുകാരന് ദാരുണാന്ത്യം

 


മുള്ളേരിയ(www.truenewsmalayalam.com) : സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ പതിനെട്ടുകാരന് ദാരുണാന്ത്യം.

ആദൂർ വിട്ടിയടി സി.എ നഗർ സ്വദേശിയായ റയീസ് അൻവറാ(18) ണ് ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഖാദർ - റംല ദമ്പതികളുടെ മകനാണ്.


റയീസ് മുള്ളേരിയയിൽ നിന്ന് കുംബളയിലേക്ക് പോക്കവെ എതിർ ദിശയിൽ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റയീസ് റോഡിലേക്ക് തെറിച്ചു വീണു,

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃദാദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


No comments