കുമ്പളയിൽ റോഡ് മുറിച്ചു കടക്കുന്നതിനിനിടെ കുണ്ടൻകറഡുക്ക സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകൻ കാറിടിച്ച് മരിച്ചു
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ റോഡ് മുറിച്ചു കടക്കുന്നതിനിനിടെ കുണ്ടൻകറഡുക്ക സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകൻ കാറിടിച്ച് മരിച്ചു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന പ്രധാനഅധ്യാപകന്നാണ് ഇന്നോവ കാറിടിച്ച് മരിച്ചത്.
ഇച്ചിലംങ്കോട് ഇസ്ലാം എല്‍പി സ്‌കൂളിലെ റിട്ട പ്രധാന അധ്യാപകനും കുണ്ടറുടുക്ക സ്വദേശിയുമായ ബാലകൃഷ്ണ(79)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കുമ്പള കണിപുര ക്ഷേത്രത്തില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം.
അനില്‍ കുമ്പള റോഡില്‍ വച്ച് റോഡ് മുറിച്ച കടക്കുമ്പോള്‍ ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട സ്ഥലത്തുവച്ചുതന്നെ ബാലകൃഷ്ണ മരിച്ചു. കുമ്പള പൊലീസെത്തി മൃതദേഹം കുമ്പള ജില്ലാ സഹകരണാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. ജയലക്ഷ്മിയാണ് ബാലകൃഷ്ണയുടെ ഭാര്യ. മക്കള്‍: ജയരാജ്, ജയചന്ദ്രിക(അധ്യാപിക). മരുമക്കള്‍: ദീപ, പികെ കമലാക്ഷന്‍.
Post a Comment