JHL

JHL

മൊഗ്രാൽ പുത്തൂരിൽ വാർഡ് മെമ്പർ റോഡരികിൽ മരിച്ച നിലയിൽ

 


കാസർകോട്(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂരിൽ വാർഡ് മെമ്പർ റോഡരികിൽ മരിച്ച നിലയിൽ. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡംഗം പുഷ്‌പ(42) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ യാണ് മൊഗ്രാൽ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോർത്ത് ബെള്ളൂർ ക്വാർട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 

ഉടൻ ഓട്ടോറിക്ഷയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, ശേഷം  മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

 ബന്ധുക്കളുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു. കോട്ടക്കുന്ന് വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര അംഗമാണ്. നേരത്തെ മുസ്ലീംലീഗ് അറുഭാവിയായിരുന്നു. മുസ്ലിംലീഗിന്റെ ബൈത്തുറഹ് പദ്ധതിയിൽ ഇവർക്ക് മൊഗ്രാൽ മൊഗറിൽ വീട് നിർമ്മിച്ചു നൽകിയിരുന്നു. ഇവിടെയായിരുന്നു ഇവർ താമസിച്ചിരുന്നത്.

ശരത്ത്, സൗമിനി, സ്വരാജ് എന്നിവർ മക്കളാണ്.


No comments