JHL

JHL

കുമ്പള ഓൾഡ് എക്സ്ചേർജ്, എം സി സി റോഡരികിലെ മാലിന്യ നിക്ഷേപം; ശുചീകരണ പ്രവൃത്തിക്ക് കുമ്പള ഹൈയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും അദ്ധ്യാപകരും കൈകോർത്തു.


കുമ്പള(www.truenewsmalayalam.com) : ഹൈയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ പേരാൽ, ജി എൽ പി സ്ക്കൂളിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ സേവനമായി കുമ്പള റോഡരികിലെ മാലിന്യ നിക്ഷേപം വൃത്തിയാക്കൽ പ്രവൃത്തി ഏറ്റെടുത്തപ്പോൾ പൂർണ്ണ പിന്തുണയുമായി നാട്ടുകാരും , കുമ്പള നഗരത്തിന്റെ കട ഉടമകളും കൈകോർത്തു.

രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ 2 ദിവസങ്ങളിലായി നീണ്ട ശുചീകരണ പ്രവൃത്തിയിൽ , കുമ്പള നിവാസികളുടെ സഹകരണത്തോടെ എണ്ണമറ്റ അജൈവ ഖരമാലിന്യങ്ങളാണ് റോഡരികിൽ നിന്നും നീക്കം ചെയ്ത് മാലിന്യമുക്തമാക്കി തുടർന്ന് പൂചെടികൾ കൊണ്ട് റോഡരികുകൾ മനോഹരമാക്കിയത്.


       അദ്ധ്യാപകരുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യപ്രദമാകുന്ന, റോഡരികിലെ കാട് തെളിയിക്കുകയും, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 'സ്നേഹാരമം' എന്ന പേരിൽ വൃത്തിയാക്കിയ പൊതുയിടത്ത് ഇരിപ്പിടം കൂടി നിർമ്മിച്ചാണ് എൻ.എസ്.എസ് യൂണിറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. 2 ദിവസങ്ങളിലും വൊളന്റിയേഴ്സിന് ആവശ്യമായ ശുചീകരണ ഉപകരണങ്ങൾ, സുരക്ഷാ സാമഗ്രികൾ, പാനീയങ്ങൾ എന്നിവ കട ഉടമകൾഎത്തിച്ചു നൽകിയിരുന്നു.


     റോഡിന്റെ ഇരുവശവും പൂർണ്ണമായും വൃത്തിയാക്കിയ സാഹചര്യത്തിൽ മാലിന്യ നിക്ഷേപത്തിന് ഇനിയൊരു അവസരമുണ്ടാകാതിരിക്കാൻ പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നാവശ്യം അധികൃതരെ അറിയിക്കാനും തീരുമാനിച്ചു.

      കുമ്പള ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ രവി സ്വാഗതം പറയുകയും,കുമ്പള പഞ്ചായത് പ്രസിഡന്റ് യുപി താഹിറ അധ്യക്ഷ വഹിക്കുകയും ചെയ്ത ക്യാമ്പിൽ ബഹു : എ കെ എം അഷ്റഫ് (എം എൽ എ ) ഉത്ഘാടന നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് ഹൃദ്യമായ പ്രസംഗിക്കുകയും ചെയ്തു , കാസറഗോഡ് ബ്ലോക്ക് ക്ഷേമ കാര്യ ചെയർമാൻ അഷ്റഫ് കാർളെ മുഖ്യാതിഥിയായിരുന്നു

       പി ടി എ പ്രസിഡൻറ് എ കെആരിഫ്, എസ് എം സി ചെയർമാൻ കെ വി യൂസഫ്, പി ടി എ വൈസ് പ്രസിഡന്റ് മെയ്തീൻ അസിസ്, എം പി ടി എ പ്രസിസന്റ് വിനിഷ അടക്കമുള്ള PTA /SMC അംഗങ്ങൾ ക്യാമ്പിൽ സജീവമായിരുന്നു. അൽ ജാബീൽ ഹബ്, അംഗങ്ങൾ എൻഎസ്എസ് വളണ്ടിയർമാർക്ക് ജേഴ്സി സമ്മാനിച്ചു.

          കലാഭവൻ രാജു നയിച്ച സംഗീത അകമ്പടിയോടെ പുതുവത്സര ആഘോഷിച്ചു കൊണ്ട് ക്യാമ്പ് സമാപിച്ചു. 

No comments