JHL

JHL

യു​വാ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വി​ഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വി​ദ്യാ​ര്‍ഥി​നി​ മരിച്ചു.


അ​ന്‍വര്‍

 ബ​ദി​യ​ടു​ക്ക(www.truenewsmalayalam.com) : യു​വാ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വി​ഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വി​ദ്യാ​ര്‍ഥി​നി​ മരിച്ചു.

ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പത്താം തരാം വിദ്യാർത്ഥിനിയാണ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യെ​ടുക്കുകയും, ഇ​തു​സം​ബ​ന്ധി​ച്ച് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കോ​ട്ട​ക്കു​ന്ന് സ്വദേശിയായ അ​ന്‍വ​റി​നെ(24) അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു.

 അ​ന്‍വ​ര്‍ വാ​ട്സ് ആ​പ് വ​ഴി​യാ​ണ് പെ​ണ്‍കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ഈ ​വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ക​യും പെ​ണ്‍കു​ട്ടി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പെ​ണ്‍കു​ട്ടി അ​ന്‍വ​റി​നോ​ട് ത​ന്നെ ഇ​നി വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ് ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തു.


 ചൊ​വ്വാ​ഴ്ച രാ​വി​ലെ പെ​ണ്‍കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​ന്‍വ​ര്‍ പി​ന്തു​ട​ര്‍ന്ന് ശ​ല്യം ചെ​യ്യുകയും, പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വി​നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യയുടൻ പെൺകുട്ടി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

 പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ല്‍ പോ​യ അ​ന്‍വ​റി​നെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്ന് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

 അ​ന്‍വ​റി​നെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു. അ​തി​നി​ടെ പെ​ണ്‍കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ടു യു​വാ​ക്ക​ള്‍ അ​ന്‍വ​റി​ന് ഒ​ത്താ​ശ ന​ല്‍കി​യി​രു​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ഈ ​യു​വാ​ക്ക​ള്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.



No comments