സാമൂഹിക ശനീശ്വര പൂജയും യക്ഷഗാന ബയലാട്ടവും ശനിയാഴ്ച വാണിനഗറിൽ
വാണിനഗർ : യക്ഷമിത്ര പഡ്രെ വാണിനഗറിന്റെയും പ്രശസ്ത യക്ഷഗാന കലാകാരൻ സുന്ദര കുത്താ ജെയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ശനീശ്വര പൂജയും യക്ഷഗാന ബയലാട്ടവും ജനുവരി 13 ശനിയാഴ്ച വാണിനഗർ സ്‌കൂൾ പരിസരത്ത് നടക്കും. പരിപാടി മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യും. എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര, പ്രദീപ് , അനൂപ് എന്നിവർ മുഖ്യ അതിഥികളായി സംബന്ധിക്കും. തുടർന്ന് യക്ഷഗാന കലാകാരന്മാരുടെ കലാവിരുന്ന് ഉണ്ടാവും.
Post a Comment